ജനപ്രിയ പോസ്റ്റുകള്‍‌

പേജുകള്‍‌

Saturday, December 31, 2011

കലണ്ട്ര്‍

ഒരു ജനുവരിയിലാണ്
നിന്‍റെ കൈ പിടിച്ചു
ഞാനീപടികയറിയത്
    പിന്നെ ,
എല്ലാറ്റിനുമെല്ലാറ്റിനും                                                      
നിന്‍റെ കൂടെ  ഞാനുണ്ടായിരുന്നു.
പുതിയ വിവാഹം,വിരുന്നു ,ആഘോഷങ്ങള്‍i ,
എല്ലാം തിരുമാനിച്ചെത്
എന്നോടാലോചിച്ചാണ്
അച്ഛനേയും അമ്മയേയും
വൃദ്ധ സദനത്തിലയകുമ്പോള്‍
ഒന്നാം തിയ്യതി നല്ലദിവസമെന്ന്
നിന്നെ ഉപദേശിച്ചെത്
ഞാനായിരുന്നു.
നിനക്ക് പത്രാസയാപ്പോള്‍
ഭാര്യയെ കാരണമില്ലാതെ                                                                
പടിക്കുപുറത്താക്കുമ്പോള്‍                 
പുതിയ വിവാഹത്തിന്
തിയ്യതി കുറിച്ചെത് ഞാനായിരുന്നു.
കോലായില്‍,ബെഡ്റൂമില്‍,ഓഫീസില്‍ ......
നിന്‍റെ കണ്ണെത്തും ദൂരത്ത്‌
ഞാനുണ്ടാകണമെന്നു     
നിനക്ക് നിര്‍ബ്ബന്ധമായിരുന്നു
അങ്ങെനെ
പരസ്പരം നോക്കിയിരുന്ന്
ദിവസങ്ങള്‍ ,ആഴ്ചകള്‍,മാസങ്ങള്‍
പോയതറിഞ്ഞില്ല .
ഒടുവില്‍
വീണ്ടും ഒരു ജനുവരി വന്നപ്പോള്‍
പഴയ കലണ്ട്ര്‍ എന്ന് വിളിച്ചു
എന്നെയും നീ പുറത്താക്കി.




                          

Wednesday, December 28, 2011

എന്‍റെ പുഴ

കൂട്ടുകരിലതികവും 
മണലൂറ്റൂകാരും   മാഫിയകളുമായ്    
തടിച്ചു  കൊഴുത്തു 
സമ്പന്നരായപ്പോള്‍  
സര്‍ക്കാരാശുപത്രിയിലെ 
ക്ഷയരോഗവാര്‍ഡിലെ 
എല്ലുന്തിയ വൃദ്ധനെപോലെ  
എന്‍റെ പുഴ 
          ഇന്ന്,  
പുഴയില്‍                                                            
പഴയ വള്ളകാരില്ല 
പുതിയ  കൊള്ളക്കാര്‍മാത്രം                                                    
അവധിക്ക് നാട്ടിലെത്തുമ്പോള്‍
കൂട്ടുകാരില്‍ ചിലര്‍ പറയും 
മുന്നിലീപുഴയുളപ്പോള്‍

എന്തിനു പ്രവാസിയാകണം 
നേരം വെളുക്കാത്തവനെ 
   ചിലനേരങ്ങളില്‍ 
ഭാര്യാ ഗുണ ദോഷിക്കും  
പിന്നെ 
മണലൂറ്റി മാളിക കെട്ടിയവരെ 
ഉദാഹരിക്കും 
എന്തിനു പ്രവാസ മെന്ന്‌ 
പരിഭവിക്കും. 
പുഴ ,പൂക്കള്‍ ,പ്രകൃതി ....
വാപ്പച്ചീ കവിതകള്‍ കൊണ്ടെന്തുകിട്ടും 
മക്കള്‍ മുനവെച്ച്ചോദിക്കും  
എല്ലാം കേട്ടുകേട്ട്‌
 സ്നേഹം ചോരാതെ 
ഉള്ളില്‍ തട്ടി ഞാന്‍ പറയും 
എന്‍റെ വിങ്ങലുകള്‍ക്ക് 
നിങ്ങളിട്ട പേരാണ് കവിത 
അമ്മിഞ്ഞക്ക് വിലയിടാത്ത  
അമ്മയെ വില്‍ക്കനെനിക്കാവില്ല 
കാഴ്ചകളെല്ലാം 
നിറം കെട്ടു പോകുമ്പോള്‍ 
കേള്‍വികളെല്ലാം 
പാഴ് ശ്രുതി കളാവുമ്പോള്‍ 
വീണ്ടും പ്രവാസത്തിനായ് 
മനസൊരുക്കും.  






  
                                  





































































Sunday, December 18, 2011

ഗള്‍ഫ്‌

                          
                               ഗള്‍ഫ്‌
                           
                                   നിന്‍റെ സ്വപ്നം ,
                                                                      എന്‍റെ തടവറ    
                                                                     അവള്‍ക്ക് വിരഹം