ജനപ്രിയ പോസ്റ്റുകള്‍‌

പേജുകള്‍‌

Monday, February 27, 2012

നിയോഗം

നിയോഗം 


കടങ്ങള്‍ വീട്ടണം
പെങ്ങമ്മാരെ കെട്ടിക്കണം
വീടുവെക്കണം
ശേഷം  പ്രരാബ്ദങ്ങലോഴിഞ്ഞു
സ്വസ്തമായോന്നു ജീവിക്കണം
ഗള്‍ഫിലേക്ക് പറക്കുമ്പോള്‍
അയാളുടെ ചിന്തകളില്‍ അതായിരുന്നു
            കടങ്ങള്‍ വീട്ടി
           പെങ്ങമ്മാരെ കെട്ടിച്ചു
           വീടും വെച്ചു
            അപ്പോഴേക്കും
           അയാളുടെ ജീവിതം
           തീര്‍ന്നുപോയിരുന്നു. 

Friday, February 24, 2012

ഒരേകടല്‍

 ഒരേകടല്‍ 

അച്ഛന്‍ ,
മരുഭുമിയില്‍ 
വേരുകള്‍ ആഴത്തിലാണ്ടുപോയ 
ഒറ്റ മരംപോലെ 
ഇന്നും പ്രവാസിയായി 
എന്നും പ്രയാസിയായ് .
     അടുപ്പില്‍കത്തിയമര്‍ന്ന
    ചാരംപോലെ അമ്മ 
കനലും കനവും 
ഉള്ളിലൊതുക്കി 
പുകഞ്ഞു പുകഞ്ഞു ....
       കലത്തില്‍ വെന്തത്‌ 
       കനത്തില്‍ തിന്നത് 
        ആട്ടുക്കല്ലില്‍ ചതഞ്ഞത്  
       അമ്മിക്കല്ലില്‍ അരഞ്ഞത് 
       അടുപ്പില്‍ എരിഞ്ഞത് 
        ഉടുപ്പില്‍ മിന്നിയത് 
ദൈവമേ ...
ത്യജിക്കപെട്ട 
  ഇവരുടെ ജീവിതം 
തന്നെയാണല്ലോ 

Saturday, February 18, 2012

വഴിയോര കാഴ്ചകള്‍

വഴിയോര കാഴ്ചകള്‍   

വഴിയോരത്ത്
ഒരു കുഞ്ഞു പെങ്ങള്‍                            
അലറി കരഞ്ഞിരിപുണ്ട്
......................
സ്വന്തം അച്ഛന്‍ തന്നെയാണത്രേ!
ഒരുവന്‍
മൂക്കുപ്പൊത്തി പിടിച്ചു
പത്രം വായിക്കുന്നു
ഇന്നും
ചീഞ്ഞു നാറുന്ന വാര്‍ത്തകള്‍
തന്നെയാവണം.
കുറച്ചകലെ
വൃദ്ധനായ  ഒരു പ്രവാസി
നഷ്ട്ടപെട്ടതെന്തോ തെരയ്യുന്നു
സ്വന്തം ജീവിതം തന്നെയാവണം.
സ്വപ്നം കാണുന്നവന്‍റെ കണ്ണും
ആരോ ചൂഴ്ന്നെടുക്കുന്നു
നാലാള്‍ മാത്രമുള്ള ജാഥയില്‍ നിന്ന്
ഇന്നും കേട്ടത്
'ശക്തി പ്രകടനം സിന്താബാദ്‌ '