ഗസല്‍ പൂക്കള്‍
ജനപ്രിയ പോസ്റ്റുകള്‍
-
ഫെയ്സ് ബുക്ക് സൗഹ്രദങ്ങളുടെ ഈ കൊയ്ത്തു പാടത്ത് കിളികള്‍ വന്നെത്താതി രിക്കില്ല വലവിരിച്ചു കാത്തിരിപുണ്ട് ചതിയുടെ മുഖചിത്രങ്ങ...
-
വഴിയോര കാഴ്ചകള്‍ വഴിയോരത്ത് ഒരു കുഞ്ഞു പെങ്ങള് അലറി കരഞ്ഞിരിപുണ്ട് ...................... സ്വന്തം...
-
കൂട്ടുകരിലതികവും മണ ലൂറ്റൂകാരും മാഫിയകളുമായ് തടിച്ചു കൊഴുത്തു സമ്പന്നരായപ്പോള്‍ സര്‍ക്കാരാശുപത്രിയിലെ ക്ഷയരോഗവാര്ഡിലെ ...
-
ഒരേകടല്‍ അച്ഛന് , മരുഭുമിയില്‍ വേരുകള്‍ ആഴത്തിലാണ്ടുപോയ ഒറ്റ മരംപോലെ ഇന്നും പ്രവാസിയായി എന്നും പ്രയാസിയായ് . അ...
-
രാഷ്ട്രം നീ, വില്‍പ്പനക്ക് വെച്ച എന്റെ ...
-
നിയോഗം കടങ്ങള്‍ വീട്ടണം പെങ്ങമ്മാരെ കെട്ടിക്കണം വീടുവെക്കണം ശേഷം പ്രരാബ്ദങ്ങലോഴിഞ്ഞു സ്വസ്തമായോന്നു ജീവിക്കണം ഗള്‍ഫിലേക്ക് പറക്കു...
പേജുകള്‍
Thursday, July 26, 2012
Friday, March 30, 2012
മൂന്നു കൊച്ചുകവിതകള്‍
രാഷ്ട്രം
നീ,
വില്‍പ്പനക്ക് വെച്ച
എന്റെ
മാണിക്യം.
രാഷ്ട്രിയം
പൊയ്പോയ,
വസന്തങ്ങളെയോര്ത്തു,
കണ്ണുനീര് വാര്‍ക്കുന്ന
ഇലപൊഴിയും ശിശിരം.
രാഷ്ട്രിയകാരന്
കാണികള്‍ തോല്‍ക്കുന്ന
കളികളിലെ ജേതാവ്.
നീ,
വില്‍പ്പനക്ക് വെച്ച
എന്റെ
മാണിക്യം.
രാഷ്ട്രിയം
പൊയ്പോയ,
വസന്തങ്ങളെയോര്ത്തു,
കണ്ണുനീര് വാര്‍ക്കുന്ന
ഇലപൊഴിയും ശിശിരം.
രാഷ്ട്രിയകാരന്
കാണികള്‍ തോല്‍ക്കുന്ന
കളികളിലെ ജേതാവ്.
Tuesday, March 27, 2012
ഫെയ്സ് ബുക്ക്
സൗഹ്രദങ്ങളുടെ
ഈ കൊയ്ത്തു പാടത്ത്
കിളികള്‍ വന്നെത്താതി രിക്കില്ല
വലവിരിച്ചു കാത്തിരിപുണ്ട്
ചതിയുടെ മുഖചിത്രങ്ങള്‍.
********************
അയാള്‍ പറഞ്ഞത്
ഫെയ്സ് ബുക്കിലെ
പോസ്റ്റുകളെ കുറിച്ചായിരുന്നു
അവള് പറഞ്ഞത്
പറ്റുബുക്കിലെ
അക്കങ്ങളെ കുറിച്ചായിരുന്നു.
Monday, February 27, 2012
നിയോഗം
നിയോഗം
കടങ്ങള്‍ വീട്ടണം
പെങ്ങമ്മാരെ കെട്ടിക്കണം
വീടുവെക്കണം
ശേഷം പ്രരാബ്ദങ്ങലോഴിഞ്ഞു
സ്വസ്തമായോന്നു ജീവിക്കണം
ഗള്‍ഫിലേക്ക് പറക്കുമ്പോള്‍
അയാളുടെ ചിന്തകളില്‍ അതായിരുന്നു
കടങ്ങള്‍ വീട്ടി
പെങ്ങമ്മാരെ കെട്ടിച്ചു
വീടും വെച്ചു
അപ്പോഴേക്കും
അയാളുടെ ജീവിതം
തീര്‍ന്നുപോയിരുന്നു.
കടങ്ങള്‍ വീട്ടണം
പെങ്ങമ്മാരെ കെട്ടിക്കണം
വീടുവെക്കണം
ശേഷം പ്രരാബ്ദങ്ങലോഴിഞ്ഞു
സ്വസ്തമായോന്നു ജീവിക്കണം
ഗള്‍ഫിലേക്ക് പറക്കുമ്പോള്‍
അയാളുടെ ചിന്തകളില്‍ അതായിരുന്നു
കടങ്ങള്‍ വീട്ടി
പെങ്ങമ്മാരെ കെട്ടിച്ചു
വീടും വെച്ചു
അപ്പോഴേക്കും
അയാളുടെ ജീവിതം
തീര്‍ന്നുപോയിരുന്നു.
Friday, February 24, 2012
ഒരേകടല്‍
ഒരേകടല്‍
അച്ഛന് ,
മരുഭുമിയില്‍
വേരുകള്‍ ആഴത്തിലാണ്ടുപോയ
ഒറ്റ മരംപോലെ
ഇന്നും പ്രവാസിയായി
എന്നും പ്രയാസിയായ് .
അടുപ്പില്കത്തിയമര്ന്ന
ചാരംപോലെ അമ്മ
കനലും കനവും
ഉള്ളിലൊതുക്കി
പുകഞ്ഞു പുകഞ്ഞു ....
കലത്തില്‍ വെന്തത്
കനത്തില്‍ തിന്നത്
ആട്ടുക്കല്ലില്‍ ചതഞ്ഞത്
അമ്മിക്കല്ലില്‍ അരഞ്ഞത്
അടുപ്പില്‍ എരിഞ്ഞത്
ഉടുപ്പില്‍ മിന്നിയത്
ദൈവമേ ...
ത്യജിക്കപെട്ട
ഇവരുടെ ജീവിതം
തന്നെയാണല്ലോ
Saturday, February 18, 2012
വഴിയോര കാഴ്ചകള്‍
വഴിയോര കാഴ്ചകള്‍
വഴിയോരത്ത്
ഒരു കുഞ്ഞു പെങ്ങള്
അലറി കരഞ്ഞിരിപുണ്ട്
......................
സ്വന്തം അച്ഛന് തന്നെയാണത്രേ!
ഒരുവന്
മൂക്കുപ്പൊത്തി പിടിച്ചു
പത്രം വായിക്കുന്നു
ഇന്നും
ചീഞ്ഞു നാറുന്ന വാര്‍ത്തകള്‍
തന്നെയാവണം.
കുറച്ചകലെ
വൃദ്ധനായ ഒരു പ്രവാസി
നഷ്ട്ടപെട്ടതെന്തോ തെരയ്യുന്നു
സ്വന്തം ജീവിതം തന്നെയാവണം.
സ്വപ്നം കാണുന്നവന്റെ കണ്ണും
ആരോ ചൂഴ്ന്നെടുക്കുന്നു
നാലാള് മാത്രമുള്ള ജാഥയില്‍ നിന്ന്
ഇന്നും കേട്ടത്
'ശക്തി പ്രകടനം സിന്താബാദ് '
വഴിയോരത്ത്
ഒരു കുഞ്ഞു പെങ്ങള്
അലറി കരഞ്ഞിരിപുണ്ട്
......................
സ്വന്തം അച്ഛന് തന്നെയാണത്രേ!
ഒരുവന്
മൂക്കുപ്പൊത്തി പിടിച്ചു
പത്രം വായിക്കുന്നു
ഇന്നും
ചീഞ്ഞു നാറുന്ന വാര്‍ത്തകള്‍
തന്നെയാവണം.
കുറച്ചകലെ
വൃദ്ധനായ ഒരു പ്രവാസി
നഷ്ട്ടപെട്ടതെന്തോ തെരയ്യുന്നു
സ്വന്തം ജീവിതം തന്നെയാവണം.
സ്വപ്നം കാണുന്നവന്റെ കണ്ണും
ആരോ ചൂഴ്ന്നെടുക്കുന്നു
നാലാള് മാത്രമുള്ള ജാഥയില്‍ നിന്ന്
ഇന്നും കേട്ടത്
'ശക്തി പ്രകടനം സിന്താബാദ് '
Saturday, December 31, 2011
കലണ്ട്ര്‍
ഒരു ജനുവരിയിലാണ്
നിന്റെ കൈ പിടിച്ചു
ഞാനീപടികയറിയത്
പിന്നെ ,
എല്ലാറ്റിനുമെല്ലാറ്റിനും
നിന്റെ കൂടെ ഞാനുണ്ടായിരുന്നു.
പുതിയ വിവാഹം,വിരുന്നു ,ആഘോഷങ്ങള്‍i ,
എല്ലാം തിരുമാനിച്ചെത്
എന്നോടാലോചിച്ചാണ്
അച്ഛനേയും അമ്മയേയും
വൃദ്ധ സദനത്തിലയകുമ്പോള്‍
ഒന്നാം തിയ്യതി നല്ലദിവസമെന്ന്
നിന്നെ ഉപദേശിച്ചെത്
ഞാനായിരുന്നു.
നിനക്ക് പത്രാസയാപ്പോള്‍
ഭാര്യയെ കാരണമില്ലാതെ
പടിക്കുപുറത്താക്കുമ്പോള്‍
പുതിയ വിവാഹത്തിന്
തിയ്യതി കുറിച്ചെത് ഞാനായിരുന്നു.
കോലായില്‍,ബെഡ്റൂമില്‍,ഓഫീസില്‍ ......
നിന്റെ കണ്ണെത്തും ദൂരത്ത്
ഞാനുണ്ടാകണമെന്നു
നിനക്ക് നിര്‍ബ്ബന്ധമായിരുന്നു
അങ്ങെനെ
പരസ്പരം നോക്കിയിരുന്ന്
ദിവസങ്ങള്‍ ,ആഴ്ചകള്‍,മാസങ്ങള്‍
പോയതറിഞ്ഞില്ല .
ഒടുവില്‍
വീണ്ടും ഒരു ജനുവരി വന്നപ്പോള്‍
പഴയ കലണ്ട്ര്‍ എന്ന് വിളിച്ചു
എന്നെയും നീ പുറത്താക്കി.
നിന്റെ കൈ പിടിച്ചു
ഞാനീപടികയറിയത്
പിന്നെ ,
എല്ലാറ്റിനുമെല്ലാറ്റിനും
നിന്റെ കൂടെ ഞാനുണ്ടായിരുന്നു.
പുതിയ വിവാഹം,വിരുന്നു ,ആഘോഷങ്ങള്‍i ,
എല്ലാം തിരുമാനിച്ചെത്
എന്നോടാലോചിച്ചാണ്
വൃദ്ധ സദനത്തിലയകുമ്പോള്‍
ഒന്നാം തിയ്യതി നല്ലദിവസമെന്ന്
നിന്നെ ഉപദേശിച്ചെത്
ഞാനായിരുന്നു.
നിനക്ക് പത്രാസയാപ്പോള്‍
ഭാര്യയെ കാരണമില്ലാതെ
പടിക്കുപുറത്താക്കുമ്പോള്‍
പുതിയ വിവാഹത്തിന്
തിയ്യതി കുറിച്ചെത് ഞാനായിരുന്നു.
കോലായില്‍,ബെഡ്റൂമില്‍,ഓഫീസില്‍ ......
നിന്റെ കണ്ണെത്തും ദൂരത്ത്
ഞാനുണ്ടാകണമെന്നു
നിനക്ക് നിര്‍ബ്ബന്ധമായിരുന്നു
അങ്ങെനെ
പരസ്പരം നോക്കിയിരുന്ന്
ദിവസങ്ങള്‍ ,ആഴ്ചകള്‍,മാസങ്ങള്‍
പോയതറിഞ്ഞില്ല .
ഒടുവില്‍
വീണ്ടും ഒരു ജനുവരി വന്നപ്പോള്‍
പഴയ കലണ്ട്ര്‍ എന്ന് വിളിച്ചു
എന്നെയും നീ പുറത്താക്കി.
Subscribe to:
Posts (Atom)