ജനപ്രിയ പോസ്റ്റുകള്‍‌

പേജുകള്‍‌

Wednesday, December 28, 2011

എന്‍റെ പുഴ

കൂട്ടുകരിലതികവും 
മണലൂറ്റൂകാരും   മാഫിയകളുമായ്    
തടിച്ചു  കൊഴുത്തു 
സമ്പന്നരായപ്പോള്‍  
സര്‍ക്കാരാശുപത്രിയിലെ 
ക്ഷയരോഗവാര്‍ഡിലെ 
എല്ലുന്തിയ വൃദ്ധനെപോലെ  
എന്‍റെ പുഴ 
          ഇന്ന്,  
പുഴയില്‍                                                            
പഴയ വള്ളകാരില്ല 
പുതിയ  കൊള്ളക്കാര്‍മാത്രം                                                    
അവധിക്ക് നാട്ടിലെത്തുമ്പോള്‍
കൂട്ടുകാരില്‍ ചിലര്‍ പറയും 
മുന്നിലീപുഴയുളപ്പോള്‍

എന്തിനു പ്രവാസിയാകണം 
നേരം വെളുക്കാത്തവനെ 
   ചിലനേരങ്ങളില്‍ 
ഭാര്യാ ഗുണ ദോഷിക്കും  
പിന്നെ 
മണലൂറ്റി മാളിക കെട്ടിയവരെ 
ഉദാഹരിക്കും 
എന്തിനു പ്രവാസ മെന്ന്‌ 
പരിഭവിക്കും. 
പുഴ ,പൂക്കള്‍ ,പ്രകൃതി ....
വാപ്പച്ചീ കവിതകള്‍ കൊണ്ടെന്തുകിട്ടും 
മക്കള്‍ മുനവെച്ച്ചോദിക്കും  
എല്ലാം കേട്ടുകേട്ട്‌
 സ്നേഹം ചോരാതെ 
ഉള്ളില്‍ തട്ടി ഞാന്‍ പറയും 
എന്‍റെ വിങ്ങലുകള്‍ക്ക് 
നിങ്ങളിട്ട പേരാണ് കവിത 
അമ്മിഞ്ഞക്ക് വിലയിടാത്ത  
അമ്മയെ വില്‍ക്കനെനിക്കാവില്ല 
കാഴ്ചകളെല്ലാം 
നിറം കെട്ടു പോകുമ്പോള്‍ 
കേള്‍വികളെല്ലാം 
പാഴ് ശ്രുതി കളാവുമ്പോള്‍ 
വീണ്ടും പ്രവാസത്തിനായ് 
മനസൊരുക്കും.  






  
                                  





































































2 comments:

  1. അര്‍ത്ഥവും ആശയവുമുള്ള നല്ല വരികള്‍ .ചില അക്ഷരത്തെറ്റുകള്‍ ഉള്ളത് തിരുത്തിയാല്‍ കൂടുതല്‍ ഹൃദ്യമാകും.

    ReplyDelete
  2. ഈ ബ്ലോഗ് എന്റെ വായനശാലയിൽ ഉൾപ്പെടുത്തി. വായനശാല

    ReplyDelete