ജനപ്രിയ പോസ്റ്റുകള്‍‌

പേജുകള്‍‌

Saturday, December 31, 2011

കലണ്ട്ര്‍

ഒരു ജനുവരിയിലാണ്
നിന്‍റെ കൈ പിടിച്ചു
ഞാനീപടികയറിയത്
    പിന്നെ ,
എല്ലാറ്റിനുമെല്ലാറ്റിനും                                                      
നിന്‍റെ കൂടെ  ഞാനുണ്ടായിരുന്നു.
പുതിയ വിവാഹം,വിരുന്നു ,ആഘോഷങ്ങള്‍i ,
എല്ലാം തിരുമാനിച്ചെത്
എന്നോടാലോചിച്ചാണ്
അച്ഛനേയും അമ്മയേയും
വൃദ്ധ സദനത്തിലയകുമ്പോള്‍
ഒന്നാം തിയ്യതി നല്ലദിവസമെന്ന്
നിന്നെ ഉപദേശിച്ചെത്
ഞാനായിരുന്നു.
നിനക്ക് പത്രാസയാപ്പോള്‍
ഭാര്യയെ കാരണമില്ലാതെ                                                                
പടിക്കുപുറത്താക്കുമ്പോള്‍                 
പുതിയ വിവാഹത്തിന്
തിയ്യതി കുറിച്ചെത് ഞാനായിരുന്നു.
കോലായില്‍,ബെഡ്റൂമില്‍,ഓഫീസില്‍ ......
നിന്‍റെ കണ്ണെത്തും ദൂരത്ത്‌
ഞാനുണ്ടാകണമെന്നു     
നിനക്ക് നിര്‍ബ്ബന്ധമായിരുന്നു
അങ്ങെനെ
പരസ്പരം നോക്കിയിരുന്ന്
ദിവസങ്ങള്‍ ,ആഴ്ചകള്‍,മാസങ്ങള്‍
പോയതറിഞ്ഞില്ല .
ഒടുവില്‍
വീണ്ടും ഒരു ജനുവരി വന്നപ്പോള്‍
പഴയ കലണ്ട്ര്‍ എന്ന് വിളിച്ചു
എന്നെയും നീ പുറത്താക്കി.




                          

2 comments:

  1. പുറത്താക്കപ്പെടുന്നതാരാണ്,
    കാലം കാണിച്ച കലണ്ടറോ, അതോ കാലം കണ്ടിരുന്ന നമ്മളോ
    കാലം പറയട്ടെ കവേ...
    കവിത വളരെ നന്നായി

    ReplyDelete