ജനപ്രിയ പോസ്റ്റുകള്‍‌

പേജുകള്‍‌

Friday, February 24, 2012

ഒരേകടല്‍

 ഒരേകടല്‍ 

അച്ഛന്‍ ,
മരുഭുമിയില്‍ 
വേരുകള്‍ ആഴത്തിലാണ്ടുപോയ 
ഒറ്റ മരംപോലെ 
ഇന്നും പ്രവാസിയായി 
എന്നും പ്രയാസിയായ് .
     അടുപ്പില്‍കത്തിയമര്‍ന്ന
    ചാരംപോലെ അമ്മ 
കനലും കനവും 
ഉള്ളിലൊതുക്കി 
പുകഞ്ഞു പുകഞ്ഞു ....
       കലത്തില്‍ വെന്തത്‌ 
       കനത്തില്‍ തിന്നത് 
        ആട്ടുക്കല്ലില്‍ ചതഞ്ഞത്  
       അമ്മിക്കല്ലില്‍ അരഞ്ഞത് 
       അടുപ്പില്‍ എരിഞ്ഞത് 
        ഉടുപ്പില്‍ മിന്നിയത് 
ദൈവമേ ...
ത്യജിക്കപെട്ട 
  ഇവരുടെ ജീവിതം 
തന്നെയാണല്ലോ 

2 comments:

  1. അടുപ്പില്‍കത്തിയമര്‍ന്ന
    ചാരംപോലെ അമ്മ

    ReplyDelete
  2. ഇങ്ങനെ ആരൊക്ക്ക്കെ എന്തൊക്കെ ആയാലാണ്‌ നമുക്കൊരു ജീവിതം? പുകയുന്ന കവിത

    ReplyDelete